Kozhikode

തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.

Please complete the required fields.




മലപ്പുറം: മലപ്പുറം ചേലേമ്പ്രയില്‍ തെരുവ്‌നായയുടെ കടിയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചാം ക്ലാസുകാരന്‍ മരിച്ചു. കോണത്തുംപുറായി താമസിക്കുന്ന കൊടമ്പാടന്‍ റിയാസിന്റെ മകന്‍ മുഹമ്മദ് റസാന്‍ (റിഫു 12) ആണ് മരിച്ചത്.

മൂന്ന് മാസം മുമ്പ് നായ കടിച്ചതിനെ തുടര്‍ന്ന് കുത്തിവയ്പ് എടുത്തിരുന്നു. അടുത്ത കുത്തിവയ്പ് എടുത്തപ്പോള്‍ ഛര്‍ദ്ദിയുണ്ടായി. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ മരിക്കുകയായിരുന്നു.

റാനിയയാണ് അമ്മ. സഹോദരി: ഫില്‍സാ ഫാത്തിമ. ചേലുപ്പാടം എ.എം.എം.എ.എം യു.പി. സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ആയിരുന്നു മുഹമ്മദ് റസാന്‍.കുട്ടിയുടെ വീട്ടില്‍ ഇന്ന് രാവിലെ 11ന് ബാലാവകാശ കമ്മീഷന്‍ സന്ദര്‍ശനം നടത്തി

Related Articles

Leave a Reply

Back to top button