
എളേറ്റിൽ: ഇന്നലെ പെയ്ത ശക്തമായ മഴയിൽ വീടിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് തകർന്നു.
കിഴക്കോത്ത് പഞ്ചായത്തിലെ ആവിലോറ പൂവ്വത്തിങ്ങൾ അപ്പുവിൻ്റെ വീടിന് മുൻവശത്തെ കരിങ്കല്ല് കൊണ്ട് നിർമ്മിച്ച സംരക്ഷണഭിത്തിയാണ് ഇടിഞ്ഞ് തകർന്നത്.
വ്യാഴാഴ്ച്ച പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. മുറ്റത്ത് നിർത്തിയിട്ടിരുന്ന പിക്കപ്പ് ഓട്ടോയും തകർച്ചയിൽ മണ്ണിനടിയിലായി.





