Thiruvananthapuram

ചൂടുപിടിച്ച് സ്വർണവില; തുടച്ചയായ രണ്ടാം ദിവസവും വർധന

Please complete the required fields.




തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവിലയിൽ വർധനവുണ്ടായത്. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37360 രൂപയായി. ഇന്നലെ 160 രൂപയായിരുന്നു വർധിച്ചത്. 

സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയും വർധിച്ചു. 40 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ വിപണിയിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4670 രൂപയായി. ഇന്നലെ 20 രൂപയുടെ വർധനവാണ് ഉണ്ടായത്. സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഉയർന്നു. 35  രൂപയുടെ വർധനവാണ് ഉണ്ടായത്. 

ഏറെ നാളായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവില കഴിഞ്ഞ ദിവസങ്ങളിലാണ് ഉയരാൻ തുടങ്ങിയത്. മെയ് 12 ന് സ്വർണവില ഉയർന്നിരുന്നു. 360 രൂപയുടെ വർധനവാണ് ഉണ്ടായത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ സ്വർണ വില ഇടിയുകയായിരുന്നു. മെയ് 17 നും സ്വർണവിലയിൽ വർധനവുണ്ടായി എന്നാൽ തൊട്ടടുത്ത ദിവസം അതിന്റെ ഇരട്ടി കുറഞ്ഞു. ശേഷം ഇന്നലെയാണ് സ്വർണവില ഉയർന്നത്. 

സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു. ഇന്നലെ കുറഞ്ഞ വെള്ളിയുടെ വിലയാണ് ഇന്ന് ഉയർന്നത്. ഒരു രൂപയുടെ കുറവാണ് ഇന്നലെ ഉണ്ടായത്. ഇന്ന് ഒരു രൂപ കൂടുകയും ചെയ്തു. ഇതോടെ വെള്ളിയുടെ വിപണി വില 67 രൂപയായി. അതേസമയം 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ  മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. 

Related Articles

Leave a Reply

Back to top button