Idukki
അടിമാലിയിൽ പെട്രോൾ കുപ്പിയേറിൽ പരിക്കേറ്റ യുവാവ് മരിച്ചു; സംഘർഷം ഉണ്ടായത് കഞ്ചാവ് വിൽപന സംഘങ്ങൾക്കിടയിൽ

ഇടുക്കി: അടിമാലി ചാറ്റുപാറയിൽ പെട്രോൾ നിറച്ച കുപ്പി എറിഞ്ഞുണ്ടായ ആക്രമണത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.
ചാറ്റുപാറ ചുണ്ടേക്കാട്ടിൽ സുധീഷ് ആണ് മരിച്ചത്.കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് ഇരു സംഘങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.





