India

ജമ്മു കശ്മീരിൽ സുരക്ഷ‍ാ സേനയ്ക്ക് നേരെ ഭീകരരുടെ വെടിവയ്പ്പ്; നാട്ടുകാരൻ കൊല്ലപ്പെട്ടു

Please complete the required fields.




പുൽവാമ: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ വെടിയേറ്റ നാട്ടുകാരന്‍ മരിച്ചു. പുല്‍വാമയില്‍ പട്രോളിംഗ് നടത്തുന്നതിനിടെ സിആർപിഎഫ് സംഘത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.  സൈന്യവും തിരിച്ച് വെടിവച്ചു.

ഇതിനിടയിലാണ് ഷോപ്പിയാന്‍ സ്വദേശിയായ ഷുഹൈബ് അഹ്‍ഗാനിക്ക് വെടിയേറ്റത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭീകരർ രെക്ഷപ്പെട്ടുവെന്നും ഇവർക്കായി തെരച്ചില്‍ തുടരുകയാണെന്നും ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. 

Related Articles

Leave a Reply

Back to top button