
കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് വെടിയുണ്ട കണ്ടെത്തി. പ്രദേശത്ത് പൊലീസ് പരിശോധന നടത്തുകയാണ്. എങ്ങനെയാണ് ഇവിടെ വെടിയുണ്ട വന്നതെന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് പുരയിടത്തിന്റെ ഉടമയോട് കാര്യങ്ങൾ ചോദിച്ചറിയേണ്ടതുണ്ടെന്നും അതിന് ശേഷമേ വിശദാംശങ്ങൾ പറയാനാകൂ എന്നും പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.





