Kozhikode

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കുറ്റ്യാടി പശുക്കടവ് സ്വദേശി കൊയിറ്റികണ്ടി മഹേഷ് ശശി ( ബാപ്പൂട്ടി 33 ) യാണ് മരിച്ചത്. സി.പി.എം പശുക്കടവ് ബ്രാഞ്ച് മെമ്പറും, ഡി.വൈ.എഫ്.ഐ പശുക്കടവ് യൂണിറ്റ് കമ്മറ്റി പ്രസിഡന്‌റുമാണ്.

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നതിനായി പശുക്കടവിൽ ചികിത്സ സഹായ കമ്മറ്റിക്ക് രൂപം നല്‌കി പ്രവർത്തനം നടത്തുന്നതിനിടയിലാണ് അന്ത്യം.

അച്ഛൻ : ശശി. അമ്മ : ദേവി. ഭാര്യ : അർച്ചന, മകൾ : ആൻ മിയ , സഹോദരങ്ങൾ: വിജീഷ്, സജേഷ്.

Related Articles

Back to top button