Ernakulam

ബിജെപി സ്ഥാനാർഥി നാളെ; ആപ്പ് , ട്വന്റി ട്വന്റി സ്ഥാനാർഥി ചർച്ച പുരോ​ഗമിക്കുന്നു

Please complete the required fields.




കൊച്ചി: തൃക്കാക്കരയിലെ എൻ ഡി എ സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള ചർച്ച തുടരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണനാണു മുൻ തൂക്കം.നാളെ കോഴിക്കോട് പാർട്ടി കോർ കമ്മിറ്റി ചേരുന്നുണ്ട്.അത് കൂടി കഴിഞ്ഞു പ്രഖ്യാപനം വരാൻ ആണ് സാധ്യത.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്തി എ എ പി ദേശീയ കൺവീനർ അരവിന്ദ് കെജരിവാൾ. ഇന്നലെ രാത്രി കെ ജരിവാളിൻ്റെ വസതിയിൽ നടന്ന യോഗത്തിൽ സോംനാഥ് ഭാരതിയടക്കം മുതിർന്ന നേതാക്കൾ പങ്കെടുത്തു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ സംബന്ധിച്ച് കേരളത്തിൻ്റെ ചുമതലയുള്ള നേതാക്കൾ നൽകിയ റിപ്പോർട്ടും ചർച്ചയായി. തെരഞ്ഞെടുപ്പിൽ എ എ പി യുടെ സ്ഥാനാർഥിയെ നിർത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ ദേശീയ നേതൃത്വം എടുത്തിട്ടില്ലെന്നാണ് വിവരം.

ഏഴു പേരുടെ പട്ടിക നിലവിൽ ദേശീയ നേതൃത്വത്തിൻ്റെ മുന്നിലുണ്ട്.എന്നാൽ ട്വിൻ്റി ട്വൻ്റിയുമായി ആലോചിച്ച ശേഷമേ അന്തിമ തീരുമാനം എടുക്കൂ. എ എ പി യിലേക്ക് ട്വൻ്റി ട്വൻ്റി ലയിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നിലവില്ലെന്നാണ് വിവരം. ഇരു പാർട്ടികളും കേരള വികസനത്തിനായി സഹകരിച്ച് നിങ്ങാനാണ് നിലവിലെ ധാരണ

Related Articles

Leave a Reply

Back to top button