
താമരശ്ശേരി: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സഞ്ചരിക്കുന്ന തീയേറ്റര്‍ ട്രൂപ്പ് എന്നറിയപ്പെടുന്ന വേനല്‍ത്തുമ്പി പരിശീലന ക്യാമ്പ് ആരംഭിച്ചു.താമരശ്ശേരി ഏരിയ വേനല്‍ത്തുമ്പി പരിശീലന ക്യാമ്പ് ഈങ്ങാപ്പുഴ മേഖലയിലെ കൊട്ടാരക്കോത്ത് നിന്നും ചിറക് വെച്ച് പറന്നുയരും. മെയ് 4 മുതല്‍ 9 വരെയാണ്ക്യാമ്പ്.
പരിശീലന ക്യാമ്പ് സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് രാമചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സി.പി. ഐ എം ഏരിയ കമ്മിറ്റി അംഗം കെ. സി വേലായുതന്‍ സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡന്റ് നിഹ ആദ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി സ്റ്റാലിന്‍, ഏരിയ കണ്‍വീനര്‍ അജി മാഷ്, ഏരിയ അക്കാദമിക് കണ്‍വീനര്‍ അരവിന്ദന്‍ മാസ്റ്റര്‍ സി പി ഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ എന്‍. കെ സുരേഷ്, ടി എ മൊയ്ദീന്‍, എം ഇ ജലീല്‍,കെ കെ അപ്പുക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.സ്വാഗതസംഘം കണ്‍വീനര്‍ രാജന്‍ സ നന്ദി പറഞ്ഞു.





