
താമരശ്ശേരി: പരപ്പന്‍ പൊയിലില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് കുട്ടിയടക്കം മൂന്ന്പേര്‍ക്ക് പരിക്കേറ്റു.
സ്കൂട്ടർ യാത്രികരായ താമരശ്ശേരി ഈർപ്പോണ സ്വദേശികളായ ജസ് ല ഷഹനാസ്, ഷെസിൻ ഫാത്തിമ (2), സെൽമാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് ഭാഗത്തു നിന്നും വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് സ്കൂട്ടറിൽ ഇടിച്ചത്.





