Kozhikode

നടുവേദനയ്ക്കായി ചികിത്സ തേടിയ യുവതിയെ പീഡിപ്പിച്ച അക്യുപങ്ചർ തെറപ്പിസ്റ്റ് അറസ്റ്റിൽ

Please complete the required fields.




വടകര: നടുവേദനക്ക് ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ അക്യുപങ്ചർ തെറപ്പിസ്റ്റ് പിടിയിൽ. വടകര പുതുപുതുപ്പണം സ്വദേശി അനിൽ കുമാർ (42) ആണ് അറസ്റ്റിലായത്.

ജില്ലാ ആശുപത്രിക്ക് സമീപത്തെ ഇലക്ട്രോ ഹോമിയോപതി സെന്റർ ഫോർ വെൽനസ് സെന്ററിൽ ചികിത്സയ്ക്കെത്തിയതായിരുന്നു യുവതി. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.വടകര പൊലീസാണ് അനിൽ കുമാറിനെ അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിരുന്നു. പ്രതിക്കെതിരെ ഗുരുതര വകുപ്പുകൾ പ്രകാരം കേസെടുത്തു.

Related Articles

Back to top button