Thiruvananthapuram

അക്ഷയ തൃതീയക്ക് മുൻപ് തന്നെ സ്വർണം വാങ്ങാം; റെക്കോർഡ് ഇടിവിൽ സ്വർണവില

Please complete the required fields.




തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 160 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37760 രൂപയായി. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 1000 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. ഏപ്രിൽ 30 ന് രണ്ട് തവണയായി 920 രൂപയുടെ കുറഞ്ഞിരുന്നു. ഏപ്രിലിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് അന്ന് വിപണനം അവസാനിപ്പിച്ചത്. 

സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയും ഇന്ന് കുറഞ്ഞു. 20 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4720 രൂപയായി. ഏപ്രിൽ 30 ന്  ആദ്യം 15 രൂപയും പിന്നീട്  100 രൂപയും കുറഞ്ഞിരുന്നു.  ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിലയും ഇടിഞ്ഞു. 15 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിപണി വില 3900 രൂപയായി. ഏപ്രിൽ 30 ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിലയിൽ ആദ്യം  15 രൂപയുടെ കുറവ് ഉണ്ടായിരുന്നു. രണ്ടാം തവണ  85 രൂപയാണ് കുറഞ്ഞത്. 
 
അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനവും, ആഭ്യന്തര വിപണിയിലെ ഏറ്റവും ഉയർന്ന ഏകദിന വിൽപന ദിനമായ അക്ഷയ തൃതീയ ആഘോഷത്തിന് ഉപഭോക്താക്കൾക്ക് ഗുണകരമാകുന്നതിനും വേണ്ടിയാണ് ഏപ്രിൽ 30 ന് രണ്ട് തവണ  വില കുറച്ചത് എന്ന് എന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചിരുന്നു.  

സംസ്ഥാനത്ത് വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ വെള്ളിയുടെ വിപണി വില 69 രൂപയായി. അതേസമയം  925 ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. 

Related Articles

Leave a Reply

Back to top button