
കോഴിക്കോട്: സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടയില്‍ വിദ്യാർത്ഥി കടലുണ്ടി പുഴയിൽ മുങ്ങി പൊട്ടികടവത്ത് പടിഞ്ഞാറ്റുമുറി ഹരിദാസന്റെ മകൻ അഭിനവ് (18) ആണ് മരിച്ചത്. മലപ്പുറം പടിഞ്ഞാറ്റുമുറി മുണ്ടുപറമ്പിൽ സ്വദേശിയാണ്.
കടലുണ്ടി പുഴയിലെ കരുവാള മുഴിക്കൽ കടവിൽ കുളിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഉടനെ തന്നെ കുട്ടിയെ കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.





