
താമരശ്ശേരി: ഇഫ്ത്താര്‍ മീറ്റ് നടത്തി; താമരശ്ശേരി ഏരിയ ഓള്‍ഡ് ഡ്രൈവേഴ്‌സ് കൂട്ടായ്മ. താമരശ്ശേരി വ്യാപാരഭവനില്‍ ഇഫ്ത്താര്‍ മീറ്റ് നടത്തി, പഴയ കാല ഡ്രൈവേഴ്‌സിനെ സംഘടിപ്പിച്ച് നടത്തിയ ഇഫ്ത്താര്‍ മീറ്റില്‍ കൂട്ടായ്മ ജനറല്‍ സെക്രട്ടറി വി.കെ.മുഹമ്മദ് കുട്ടി മോന്‍ സ്വാഗതം പറഞ്ഞു.
താമരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ജെടി.അബ്ദുറഹിമാന്‍, ഉല്‍ഘാടനം ചെയ്തു. ആലി ചുങ്കം അധ്യക്ഷത വഹിച്ചു. എ അരവിന്ദന്‍, പ്രഭാകരന്‍ നമ്പ്യാര്‍, ഹബീബ് തമ്പി ,അഡ്വ.ജോസഫ് മാത്യു.എ, പി.മുസ്തഫ, കരീം പുതുപ്പാടി, ഗിരീഷ് കുമാര്‍, മുജീബ് കോളിക്കല്‍, എന്നിവര്‍ പ്രസംഗിച്ചു.





