Kozhikode

ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനാഘോഷവും, അവാർഡ് ദാനവും നടത്തി

Please complete the required fields.




താമരശ്ശേരി: ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ കോഴിക്കോട് ജില്ല താമരശ്ശേരി മേഖല കമ്മിറ്റി എഴുപത്തിയഞ്ചാം സ്വാതന്ത്യ ദിനാഘോഷത്തിൻ്റെ ഭാഗമായി മേഖലയിലെ ഈ വർഷം എസ്.എസ്.എൽ സി, ഹയർ സെക്കണ്ടറി പരിക്ഷകളിൽ ഉന്നത വിജയം കൈവരിച്ച മെമ്പർമാരുടെ മക്കളായ വിദ്യാർഥികളെ ആദരിച്ചു ചടങ്ങിൽ ജില്ല സെക്രട്ടറി സന്തോഷ് കുമാർ പതാക ഉയർത്തി. മേഖല പ്രസിഡൻ്റ് ഹുമയൂൺ കബീർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മേഖല സെക്രട്ടറി വിജയൻ മണിയംപാറ, മേഖല ട്രഷറർ നാഫി കൊടുവള്ളി, രക്ഷാധികാരി പാട്ടത്തിൽ അബുബക്കർ ഹാജി, വർക്കിംഗ് പ്രസിഡൻ്റ് ഈ പി അബുബക്കർ ഹാജി, വൈസ് പ്രസിഡൻ്റ് ലത്തീഫ് കൊടുവള്ളി, അലി മയൂരി, ജോ: സെക്രട്ടറി അഷറഫ് പതിമംഗലം എന്നിവർ സംസാരിച്ചു. ജലീൽ പെട്ര, ജംഷീദ് മലബാർ, അനു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button