
കോഴിക്കോട് : അഞ്ച് ജില്ലകളുടെ ആശ്രയമായ കോഴിക്കോട് ഡിപ്പോ പൂട്ടാനുള്ള നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്റെ (എ.ഐ.എൽ.ആർ.എസ്.എ.) നേതൃത്വത്തിൽ ലോക്കോ പൈലറ്റുമാരും കുടുംബാംഗങ്ങളും ധർണ നടത്തി.
മലബാർ മേഖലയിൽ അവശേഷിക്കുന്ന കോഴിക്കോട് ഡിപ്പോയും പൂട്ടി തൊഴിലാളികളെയും കുടുംബത്തെയും വലയ്ക്കുകയാണ്. മലബാർ മേഖലയുടെ റെയിൽവേ വികസനത്തിനു തുരങ്കംവെക്കുകയാണ് പാലക്കാട് ഡിവിഷൻ മേധാവികളെന്നും അവർ ആരോപിച്ചു.
പി. സന്തോഷ് കുമാർ എം.പി. ധർണ ഉദ്ഘാടനംചെയ്തു. ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് അസോസിയേഷൻ കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്റ് കെ.എം. ദേവദാസൻ അധ്യക്ഷനായി. പി. ജഗേഷൻ, യു.എ. പോക്കർ, സി. മാത്യു സിറിയക്, പി.കെ. ശ്രീജിത്ത്, കെ.പി. ശൈലേഷ് കുമാർ, പി.എ. ആന്റോ, കെ.സി. ജെയിംസ്, യു. ബാബുരാജൻ എന്നിവർ സംസാരിച്ചു.





