ഈ വർഷത്തെ രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹരായത് 1380 ഉദ്യോഗസ്ഥർ. എ ഡി ജി പി ലോഗേഷ് ഗുപ്തയ്ക്കും ഐ ജി സ്പർജൻ കുമാറിനും വിശിഷ്‌ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ.
എസ് പി മാരായ ബി കൃഷ്ണകുമാർ,ടോമി സെബാസ്റ്റിൻ,അശോകൻ അപ്പുകുട്ടൻ,അരുൺ കുമാർ സുകുമാരൻ ,സജികുമാർ ബി ,ദിനേശൻ,സിന്ധു വാസു,സന്തോഷ് കുമാർ,സതീഷ് ചന്ദ്രൻ നായർ തുടങ്ങി പോലീസുകാർക്കും വ്യത്യസ്ത സ്റ്റേഷനുകളിൽ സേവനം നൽകി വരുന്ന ഉദ്യോഗസ്ഥർക്കുമാണ് പൊലീസ് മെഡൽ.
പത്ത് പേർക്കാരാണ് കേരളത്തിൽ നിന്നും ഉള്ളവരിൽ മെഡലിന് അർഹരായത്.മെഡലുകൾ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന ചടങ്ങിൽ രാഷ്ട്രപതി നൽകും. ഒപ്പം ബി എസ് എഫ് ന്റെ ഭാഗത്ത് നിന്നുള്ള കേരളത്തിലെ ഉദ്യോഗസ്ഥനായ എസ് പി മഹാദേവനും, സിഐഎസ്എഫ് ലെ ഉദ്യോഗസ്ഥനായ കൃഷ്ണകുമാറിനും പൊലീസ് മെഡലുണ്ട്.കമാന്റന്റ് സുധീർ കുമാറിനും രാഷ്ട്രപതിയുടെ മെഡൽ ലഭിക്കും