Kerala

വാക്സിൻ വിതരണത്തിൽ വൻക്രമക്കേട്; കോഴിക്കോടും പാലക്കാടും രാഷ്ട്രീയ നേതാക്കൾ ഇടപെടൽ നടത്തിയതിന്റെ ശബ്ദരേഖ പുറത്ത്

Please complete the required fields.




വാക്സിൻ വിതരണത്തിൽ പ്രാദേശികമായി വൻക്രമക്കേടെന്നാരോപണം. പാലക്കാട് ജില്ലയിലെ വല്ലപ്പുഴ പഞ്ചായത്തില്‍ സിപിഐഎം നേതൃത്വം വാക്സിൻ വിതരണത്തിൽ ഇടപെടുന്നതിൻ്റെ ശബ്ദരേഖ കോൺഗ്രസ് പുറത്ത വിട്ടു. കോഴിക്കോട് കൊയിലാണ്ടി ലീഗ് നഗരസഭാംഗം കൂട്ടായി നജീബ് പാർട്ടിക്കാർക്ക് വേണ്ടി വാക്സീൻ വിതരണം നടത്തിയെന്ന് പറയുന്ന ശബ്ദരേഖയും പുറത്തായി.

സ്വന്തം പാർട്ടിക്കാർക്ക് വാക്സിൻ വിതരണത്തിൽ കൂടുതൽ പരിഗണന നൽകിയെന്നാണ് ശബ്ദരേഖയിൽ ലീഗ് കൗൺസിലറുടെ വെളിപ്പെടുത്തൽ.

സ്വന്തം വാർഡിന് അനുവദിച്ച വാക്സീ ൽ മറ്റ് വാർഡുകളിലെ ലീഗുകാർക്ക് മറച്ചു നൽകിയെന്നും കെ.എം നജീബ് അവകാശപ്പെടുന്നു.സത്യപ്രതിജ്ഞ ലംഘനം കാണിച്ച കൗൺസിലറുടെ അംഗത്വം റദ്ദാക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.

വാക്സിന്‍ വിതരണത്തില്‍ ക്രമക്കേടെന്ന പരാതിയുമായി പാലക്കാട് ജില്ലയിലെ വല്ലപ്പുഴ പഞ്ചായത്തിൽ കോണ്‍ഗ്രസ് രംഗത്തെത്തി. ഇതിന് തെളിവായി ലോക്കല്‍ കമ്മിറ്റിയംഗത്തിന്‍റെ വാട്ട്സാപ്പ് സന്ദേശം അ വർ പുറത്തുവിട്ടു.

ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ പഞ്ചായത്തംഗവുമായ ഒ ഇബ്രാഹിമും പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരും തമ്മിലുള്ള സംഭാഷണമാണിത്. പാർട്ടി നിർദ്ദേശ പ്രകാരം പലർക്കും വാക്സീൻ നൽകാറുണ്ടെന്നാണ് ശബ്ദരേഖയിലെ വെളിപ്പെടുത്തൽ.

Related Articles

Leave a Reply

Back to top button