Entertainment

ആദ്യത്തെ കൺമണിയെ വരവേറ്റ് കാജൽ അഗർവാൾ

Please complete the required fields.




നടി കാജൽ അഗർവാളിന് കുഞ്ഞ് പിറന്നു. ആൺ കുഞ്ഞാണ് കാജൽ അഗർവാൾ-ഗൗതം കിച്‌ലു ദമ്പതികൾക്ക് പിറന്നിരിക്കുന്നത്. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താരം ഇതുവരെ ഔദ്യോഗികമായി വാർത്ത പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ ദിവസമാണ് മെറ്റേണിറ്റി ഫോട്ടോഷൂട്ടുകൾ കാജൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ചിത്രങ്ങൾ ഏറെ സ്‌നേഹത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.

2020 ലെ ലോക്ക്ഡൗൺ കാലത്താണ് കാജൽ അഗർവാളും ഗൗതം കീച്‌ലുവും വിവാഹിതരാകുന്നത്. ജനുവരി 8 നാണ് താരം ഗർഭിണിയാണെന്ന വിവരം പുറത്തുവിടുന്നത്.

Related Articles

Leave a Reply

Back to top button