
തിരുവനന്തപുരം:മോട്ടോർവാഹനവകുപ്പിന്റെ ചെക് പോസ്റ്റുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തി. ‘ഓപ്പറേഷൻ ഭ്രഷ്ട് നിർമൂലൻ’ എന്ന പേരിൽ നടത്തിയ പരിശോധനയിൽ ഭാരവാഹനങ്ങൾ പിഴകൂടാതെ കടത്തിവിടുന്ന ക്രമക്കേടാണ് പരിശോധിച്ചത്. ആര്യങ്കാവ് ചെക് പോസ്റ്റിൽ ഓഫീസിലെ മേശവലിപ്പിൽനിന്ന് കണക്കിൽപ്പെടാത്ത 850 രൂപയും പുറത്തെ മാവിൻചുവട്ടിൽനിന്ന് 650 രൂപയുടെയും 2500 രൂപയുടെയും രണ്ട് പൊതികളും കണ്ടെടുത്തു. പരിസരവാസിയെ സംശയാസ്പദമായ സാഹചര്യത്തിൽ ചെക് പോസ്റ്റിൽനിന്ന് പണവുമായി പിടികൂടി. അമിതഭാരം കയറ്റിയ മൂന്ന് വാഹനങ്ങൾ തെന്മല വെച്ച് വിജിലൻസ് പിടികൂടി 37,750 രൂപ പിഴയീടാക്കി.
പാറശാല ചെക് പോസ്റ്റിലൂടെ അമിതഭാരം കയറ്റിവന്ന വാഹനങ്ങൾ വിജിലൻസ് പിടിച്ചെടുത്ത് ഒന്നരലക്ഷം രൂപ പിഴയീടാക്കി. പാലക്കാട് ജില്ലയിലെ വാളയാർ ഇൻ ചെക് പോസ്റ്റിൽ മേലുദ്യോഗസ്ഥരുടെ അറിവോടെയല്ലാതെ ഉദ്യോഗസ്ഥർ ഉപയോഗിച്ച മൂന്ന് വാക്കിടോക്കികൾ കണ്ടെടുത്തു.
പാലക്കാട് ജില്ലയിലെ ഒഴലപ്പതി, ആനക്കട്ടി, കണ്ണൂർ ജില്ലയിലെ കൂട്ടുപുഴ, തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല, ആറ്റുപുറം, കൊല്ലം ആര്യങ്കാവ് ചെക് പോസ്റ്റുകളിൽ അമിതഭാരം കയറ്റിയ വാഹനങ്ങൾ പരിശോധന കൂടാതെ കടത്തിവിടുന്നതായി കണ്ടെത്തി. ഇടുക്കി ജില്ലയിലെ കുമളി, പാലക്കാട് ജില്ലയിലെ ഗോപാലപുരം, മീനാക്ഷിപുരം, കണ്ണൂർ ജില്ലയിലെ കൂട്ടുപുഴ, കാസർകോട് ജില്ലയിലെ പെരള, തലപ്പാടി, വയനാട് ജില്ലയിലെ കാട്ടിക്കുളം എന്നിവിടങ്ങളിൽനിന്ന് കണക്കിൽപ്പെടാത്ത പണവും കണ്ടെടുത്തു.
ആറ്റുപുറം ചെക് പോസ്റ്റിലെ ആറുദ്യോഗസ്ഥരിൽ ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മാത്രമേ വിജിലൻസ് പരിശോധനയ്ക്ക് എത്തിയപ്പോൾ ഉണ്ടായിരുന്നുള്ളൂ.
വിജിലൻസ് ഐ.ജി. എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ വിജിലൻസ് ഇന്റലിജൻസ് വിഭാഗം എസ്.പി. കെ.ഇ. ബൈജു, വിജിലൻസ് തെക്കൻ മേഖല പോലീസ് സൂപ്രണ്ട് ജയശങ്കർ, മധ്യമേഖല പോലീസ് സൂപ്രണ്ട് ഹിമേന്ദ്രനാഥ്, കിഴക്കൻ മേഖല പോലീസ് സൂപ്രണ്ട് വിനോദ് കുമാർ, വടക്കൻ മേഖല പോലീസ് സൂപ്രണ്ട് സജീവൻ എന്നിവർ നേതൃത്വം നൽ





