India
അടുത്ത അധ്യയനവര്‍ഷം മുതല്‍ പത്ത്, പന്ത്രണ്ട് ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ ഒറ്റ പരീക്ഷയായി നടത്താന്‍ സിബിഎസ്ഇ തീരുമാനിച്ചു

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്ക് മുന്‍പുള്ള പരീക്ഷാരീതിയിലേക്ക് തിരികെ പോകാന്‍ സിബിഎസ്ഇ തീരുമാനം. അടുത്ത അധ്യയനവര്‍ഷം മുതല്‍ പത്ത്, പന്ത്രണ്ട് ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ പഴയതുപോലെ ഒറ്റ പരീക്ഷയായി നടത്താന്‍ സിബിഎസ്ഇ തീരുമാനിച്ചു. കോവിഡ് വ്യാപനം കുറഞ്ഞതോടെ ക്ലാസുകള്‍ ഓണ്‍ലൈനില്‍ നിന്ന് നേരിട്ട് ക്ലാസെടുക്കുന്ന പഴയ രീതിയിലേക്ക് മാറിയ സാഹചര്യത്തിലാണ് തീരുമാനം.
ഈ അധ്യയനവര്‍ഷം രണ്ടു ഘട്ടമായാണ് പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ നടക്കുന്നത്. ആദ്യഘട്ടം നവംബര്‍- ഡിസംബര്‍ മാസങ്ങളിലാണ് നടന്നത്. രണ്ടാം ഘട്ട പരീക്ഷ ഏപ്രില്‍ 26 മുതല്‍ ആരംഭിക്കും. രണ്ടാം ഘട്ട പരീക്ഷയ്ക്ക് കൂടുതല്‍ വെയിറ്റേജ് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌കൂളുകളുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് അടുത്ത അധ്യയനവര്‍ഷം മുതല്‍ പഴയതുപോലെ ഒറ്റ പരീക്ഷയായി നടത്താന്‍ തീരുമാനിച്ചത്.





