Kozhikode

വിടരട്ടെ പൂവിപണി; പൂവിളിക്കൊപ്പം നാടെങ്ങും പൂവിപണിയും സജീവമായി

Please complete the required fields.




കോഴിക്കോട് ∙ പൂവിളിയുമായി പൊന്നോണക്കാലമെത്തി; ആശങ്കകൾ നിറഞ്ഞ ഈ ദുരിതകാലത്ത് പ്രതീക്ഷയുടെ ചിങ്ങനിലാവ്് വിരിയുന്നതും കാത്ത് നാട്. പൂക്കളമിടാതെ എന്ത് ഓണാഘോഷം ! പൂവിളിക്കൊപ്പം നാടെങ്ങും പൂവിപണിയും സജീവമായി. ജില്ലയിലെ പ്രധാന മാർക്കറ്റായ പാളയത്ത് പരമ്പരാഗത പൂക്കച്ചവടക്കാർ ഏറെ പ്രതീക്ഷയോടെയാണ് ഓണക്കാലത്തെ വരവേൽക്കുന്നത്. കഴിഞ്ഞ ഓണക്കാലത്ത് അവസാനത്തെ 3 ദിവസം മാത്രമാണ് അത്യാവശ്യം കച്ചവടം നടന്നത്.

എന്നാൽ, ഇത്തവണ കടകൾ തുറക്കാനുള്ള അനുമതിയുള്ളതിനാൽ അൽപം പ്രതീക്ഷയുണ്ട്. വിവാഹമടക്കമുള്ള ചടങ്ങുകളും ആഘോഷങ്ങളും നാമമാത്രമായതോടെ 2 വർഷമായി പൂവിപണി പ്രതിസന്ധിയിലാണ്. ഈ പ്രതിസന്ധി ഓണക്കാല കച്ചവടത്തിലൂടെ മറികടക്കാമെന്നാണ് പ്രതീക്ഷ. പാളയത്ത് മൊത്തക്കച്ചവടക്കാരും ചെറുകിട കച്ചവടക്കാരും അത്തം നാൾ മുതൽ സജീവമായിക്കഴിഞ്ഞു.X

വഴിയോര കച്ചവട തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ പാളയത്തെ വഴിയോര പൂക്കച്ചവടക്കാരും സജീവമാണ്. മേശകൾ കൃത്യമായ അകലത്തിലിട്ടാണ് കച്ചവടം ചെയ്യാൻ നിർദേശം നൽകിയതെന്ന് വികെടിയുവിന്റെ കൺവീനർ കെ.സുരേഷ് പറഞ്ഞു. കർണാടകയിൽനിന്നും തമിഴ്നാട്ടിൽനിന്നും പൂ കൊണ്ടുവരാനുള്ള പ്രതിസന്ധികളാണ് ഇത്തവണത്തെ പ്രധാന വെല്ലുവിളി.

ഓരോ തവണയും ഗുണ്ടൽപേട്ട് വരെ പോയി വരാൻ ആർടിപിസിആർ പരിശോധന നടത്തണം. അതിർത്തികളിലെ പരിശോധനയും കടുപ്പിച്ചു. എങ്കിലും ഈ ഓണക്കാലത്ത് പൂവില വർധിക്കാതെ നോക്കാനാണ് കച്ചവടക്കാരും ശ്രമിക്കുന്നത്. കോവിഡ് കാരണം സാമ്പത്തികപ്രതിസന്ധി രൂക്ഷമായതിനിടെ പൂവില വർധിച്ചാൽ സാധാരണക്കാരുടെ ഓണാഘോഷം നഷ്ടമാവുമെന്ന് സുരേഷ് പറഞ്ഞു.

Related Articles

Leave a Reply

Back to top button