Thiruvananthapuram

സ്വർണവില കുതിക്കുന്നു; ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് വലിയ വർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 40 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4900 രൂപയായി. 3860 രൂപയായിരുന്നു വിപണിയിൽ ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില.  സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് വർധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 39200 രൂപയായി. 

തുടർച്ചയായ വർധനവിന് ശേഷം ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഏപ്രിൽ ഒൻപതിന് 35 രൂപയാണ് ഒരു  ഗ്രാം 22 കാരറ്റ് സ്വർണത്തിന് വർധിച്ചത്. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 38880 രൂപയായിരുന്നു. സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 35 രൂപ വർധിച്ചു. ഇന്നലെ 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില  4015 രൂപയായിരുന്നു. ഇന്നത്തെ വർധനവോടുകൂടി 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 4050 രൂപയായി ഉയർന്നു. ഏപ്രിൽ ഒൻപതിന് 30 രൂപയുടെ വർധനവാണ് 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് വർധിച്ചത്. അതേസമയം ഹോൾമാർക്ക് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. 925 ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയാണ് വില. എന്നാൽ വെള്ളിക്ക് ഇന്ന് വിപണിയിൽ ഒരു രൂപയുടെ വർധനവ് രേഖപ്പെടുത്തി. ഇതോടെ വെള്ളിയുടെ വില 73 രൂപയായി ഉയർന്നു. 

Related Articles

Leave a Reply

Back to top button