Thiruvananthapuram

കെഎസ്ഇബിയിലെ സമരം ഒത്തുതീർപ്പിലേക്കെന്ന് സൂചന ; വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച ഇന്ന്

Please complete the required fields.




തിരുവനന്തപുരം: കെ എസ് ഇ ബിയിലെ സമരം അവസാനിപ്പിക്കുന്നതിന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഇന്ന് ചെയർമാൻ ബി. അശോകുമായും ഓഫീസേഴ്സ് അസോസിയേഷനുമായും ചര്‍ച്ച നടത്തും.ഓഫീസേഴ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ഭവന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹവും നിസ്സഹരണ സമരവും തുടരുന്ന സാഹചര്യത്തിലാണിത്. സംഘടന ഭാരവാഹികളുടെ സസ്പെന്‍ഷന്‍ പിന്‍വിലക്കുക, ചെയർമാന്‍റെ ഏകാധിപത്യ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യഗ്രഹ സമരം നടക്കുന്നത്.

എന്നാല്‍ ചെയര്‍മാനെ മാറ്റണമെന്ന ആവശ്യം ആരും ഉന്നയിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് നടത്തുന്ന ചര്‍ച്ചയില്‍ സമരം അവാസനിപ്പിക്കുന്നതിനുള്ള ധാരണ ഉണ്ടായേക്കുമെന്നാണ് സൂചന. ചെയര്‍മാന്‍റെ സമീപനം തിരുത്തിയില്ലെങ്കില്‍ ചട്ടപ്പടി സമരത്തിലേക്ക് നീങ്ങേണ്ടി വരുമെന്ന മുന്നറിയിപ്പും ഓഫീസേഴ്സ് അസോസിയേഷന്‍ നല്‍കിയിട്ടുണ്ട്

Related Articles

Leave a Reply

Back to top button