
കോഴിക്കോട് : താമരശ്ശേരി വഖഫ് ഭേദഗതി ബിൽ ലോക്സഭ പാസാക്കിയതിൽ ആഹ്ലാദ സൂചകമായി ബിജെപി താമരശ്ശേരിയിൽ പ്രകടനംനടത്തി. പ്രകടനാനന്തരം ഭേഭഗതി ബില്ലിനെതിരേ വോട്ടുചെയ്ത എം.കെ. രാഘവൻ എംപിയുടെ കോലംകത്തിച്ചു.
തുടർന്ന് നടന്നയോഗം സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡന്റ് ശ്രീവല്ലി ഗണേഷ് അധ്യക്ഷയായി.
മുനമ്പത്തെ ജനങ്ങൾ ഉൾപ്പെടെ ഭാരതത്തിലെ എല്ലാപൗരന്മാർക്കും ഭരണഘടനാപരമായ സ്വത്തവകാശം ഉയർത്തിപ്പിടിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണ് ലോക്സഭയിൽ പാസായ വഖഫ് ഭേദഗതി ബില്ലെന്നും, ഭേദഗതിയെ എതിർത്ത കോൺഗ്രസ്, ഇടത് അംഗങ്ങൾ ജനങ്ങളോട് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന കൗൺസിൽ അംഗങ്ങളായ ടി.എ. നാരായണൻ, ഷാൻ കട്ടിപ്പാറ, വി. പി. രാജീവൻ, പി.സി. പ്രമോദ്, കെ.പി. രമേശൻ എന്നിവർ സംസാരിച്ചു.





