
രാജ്യത്തെ ഇന്ധന വില ഇന്നും വർധിച്ചു. പെട്രോൾ ലിറ്ററിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 113 രൂപ 46 പൈസയും ഡീസലിന് 100 രൂപ 4 പൈസയുമാണ് ഇന്നത്തെ വില. മാർച്ച് 22ന് ശേഷം ഇത് 10ആം തവണയാണ് ഇന്ധന വില വർധിക്കുന്നത്.
കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ പെട്രോളിന് 9 രൂപ 16 പൈസയും ഡീസലിന് 8 രൂപ 88 പൈസയുമാണ് വർധിച്ചത്. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മാർച്ച് 22 മുതൽ ഇന്ധന വില വീണ്ടും ഉയരാൻ തുടങ്ങി. 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല





