Kozhikode

എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

Please complete the required fields.




കോഴിക്കോട്: എംഡിഎംഎ യുമായി രണ്ട് യുവാക്കള്‍ പിടിയില്‍. മാത്തോട്ടം സ്വദേശിയായ സജാദ് (24), നടുവട്ടം എന്‍.പി വീട്ടില്‍ മെഹറൂഫ് (29) എന്നിവരാണ് പൊലീസ് പിടികൂടിയത്. പന്നിയങ്കരയിലെ ഹോട്ടല്‍ മുറിയില്‍ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്.

ഇവരില്‍ നിന്ന് 210 ഗ്രാമിന് അടുത്ത് എംഡിഎംഎയാണ് പിടികൂടിയത്.കോഴിക്കോട് ഹോട്ടലുകളില്‍ റൂമെടുത്ത് മയക്കുമരുന്ന് ഉപയോഗവും വില്‍പനയും നടന്നുവരുന്നുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ആമോസ് മാമ്മന്‍ ഐപിഎസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി ക്രൈം സ്‌ക്വാഡും പന്നിയങ്കര പൊലീസും നടത്തിയ പരിശോധനയിലാണ് സിന്തറ്റിക് മയക്കുമരുന്ന് വിഭാഗത്തില്‍ പെട്ട എംഡിഎംഎ പിടിച്ചെടുത്തത്.

Related Articles

Leave a Reply

Back to top button