Ernakulam

സാമ്പത്തിക തട്ടിപ്പ് കേസ് ; ഹാക്കർ സായ് ശങ്കറിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരി​ഗണിക്കും

Please complete the required fields.




കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ സ്വകാര്യ ഹാക്കർ സായ് ശങ്കർ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.വാഴക്കാല സ്വദേശിയിൽ നിന്നും 27 ലക്ഷം രൂപ ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞ് തട്ടിയെടുത്തെന്നാണ് കേസ്. തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതിയാണ് ഇയാൾ.

എന്നാൽ പണം കൈമാറുമ്പോൾ താൻ ഇല്ലായിരുന്നുവെന്ന് പരാതിക്കാരൻ തന്നെപറയുന്നുണ്ടെന്നുമാണ് മുൻകൂർ ജാമ്യഹർജിയിൽ സായ് ശങ്കറിന്റെ വാദം. കേസിൽ ഒന്നാം പ്രതിയും മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇരു ജാമ്യഹർജികളും കോടതി ഒരുമിച്ച് പരിഗണിക്കും .ദിലീപിന്റെ ഫോണിൽ നിന്നും വധ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ നശിപ്പിച്ച കേസിലെ അന്വേഷണം നേരിടുന്ന ആളാണ് സായ് ശങ്കർ.

Related Articles

Leave a Reply

Back to top button