
കൊടുവള്ളി: പോലീസ് സ്‌റ്റേഷന് മുറ്റത്തെ മാവ് പൊട്ടിവീണ് കാറ് തകര്‍ന്നു.
പോലീസ് ഉദ്യോഗസ്ഥന്റെ കാറ് പൂര്‍ണ്ണമായും തകര്‍ന്നു.
ഇന്ന് ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം.ഉച്ചസമയതിനാൽ ആളുകള്‍ ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
വലിയ മാവിന്റെ ഒരു കൊമ്പാണ് പൊട്ടി വീണത്. നരിക്കുനിയില്‍ നിന്ന്ഫയര്‍ഫോഴ്സ് എത്തി മാവിന്‍ കൊമ്പ് മുറിച്ചു നീക്കി. മാവിന്റെ തടി അപകടാവസ്ഥയിലാണ്.





