Kerala

കോവിഡ് വാക്സിൻ എടുക്കാത്തവർക്കും കടകളിൽ പോകാം :ഇളവ് അനുവദിച്ചു.

Please complete the required fields.




തിരുവനന്തപുരം.പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യുഐപിആർ) എട്ടുശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. നിലവില്‍ 10ന് മുകളിലുള്ള പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണം. ഡബ്ല്യുഐപിആർ 14ന് മുകളിലുള്ള ജില്ലകളില്‍ 50% മൈക്രോ കണ്ടെയ്മെന്റ് സോണുകള്‍ പ്രഖ്യാപിക്കും. കോവിഡ് അവലോകനയോഗത്തിലാണ് തീരുമാനം. 

നിബന്ധനപാലിക്കാന്‍ കഴിയുന്നവര്‍ വീട്ടിലില്ലെങ്കില്‍ വാക്സീന്‍ എടുക്കാത്തവര്‍ക്ക് കടയില്‍പോകാം. ആദ്യ ഉത്തരവില്‍ വാക്സീന്‍, ആർടിപിസിആർ പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. 
ആള്‍ക്കൂട്ടമുണ്ടാകുന്ന ആഘോഷങ്ങള്‍ക്ക് അനുമതിയില്ല, ബീച്ചുകളിലും നിയന്ത്രണം. 

ശബരിമലയില്‍ 15,000 പേര്‍ക്ക് പ്രവേശനം: ചിങ്ങം ഒന്നിന് ശബരിമലനട തുറക്കുമ്പോള്‍ പ്രതിദിനം 15,000 പേര്‍ക്ക് പ്രവേശനം. രണ്ടുഡോസ് വാക്സീനോ 72 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധം.

Related Articles

Leave a Reply

Back to top button