Kozhikode

പണിമുടക്ക് കോഴിക്കോട് നഗരത്തില്‍ സമരക്കാര്‍ ഓട്ടോറിക്ഷ തകര്‍ത്തു

Please complete the required fields.




കോഴിക്കോട് : നഗരത്തില്‍ അശോകപുരത്ത് സമരക്കാര്‍ ഓട്ടോറിക്ഷ തടയുകയും ചില്ലു തകര്‍ക്കുകയും ചെയ്തു. കോഴിക്കോട് വേങ്ങേരി സ്വദേശികളായ കുടുംബത്തെ ഇറക്കിവിട്ടു. കുട്ടികളെ അടക്കം ഭീഷണിപ്പെടുത്തിയെന്നും പരാതിയുയര്‍ന്നു. സംഭവത്തില്‍ കസബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പേര് ദേശീയ പണിമുടക്കെന്നാകിലും കേരളത്തില്‍ മാത്രമാണ് ഇതിന്റെ തീവ്രത കാണാനുള്ളു. നഗരങ്ങളില്‍ വാഹന ഗതാഗതം മുടങ്ങി. ഞായറാഴ്ചയും തുടര്‍ന്നുള്ള രണ്ടു ദിവസത്തെ പണിമുടക്കും മുന്നില്‍ കണ്ട് പലരും കര്‍ണാടക, തമിഴുനാട് സംസ്ഥാനങ്ങളിലേക്ക് മൂന്ന് ദിവസത്തെ പിക്‌നിക് സംഘടിപ്പിക്കുകയായിരുന്നു. കേരളത്തിലെ ടൂറിസം മേഖലയ്ക്ക് തുടര്‍ച്ചയായ ഹര്‍ത്താല്‍ കനത്ത തിരിച്ചടിയായി. കോഴിക്കോട്ട് വിപണികള്‍ പലതും അടഞ്ഞു കിടന്നെങ്കിലും മീന്‍-മത്സ്യ മാര്‍ക്കറ്റുകള്‍ പതിവു പോലെ സജീവമായിരുന്നു

തിരുവനന്തപുരം കാട്ടാക്കടയില്‍ സമരാനുകൂലികളും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. കസേര നിരത്തി റോഡ് തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. പാപ്പനംകോട് ഓട്ടോെ്രെഡവര്‍മാരെ സമരക്കാര്‍ മര്‍ദ്ദിച്ചതായും പരാതിയുയര്‍ന്നിട്ടുണ്ട്. കേരളത്തില്‍ ദേശീയ പണിമുടക്ക് ഹര്‍ത്താലിന് സമാനമായി മാറിയിരിക്കുകയാണ്

Related Articles

Leave a Reply

Back to top button