Kozhikode

ബസും കാറും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

Please complete the required fields.




രാമനാട്ടുകര : വൈദ്യരങ്ങാടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ശാരദമന്ദിരം സ്വദേശി ബഷീർ (60), കോട്ടയം സ്വദേശി മുഹമ്മദ്‌ മിർസാദ് (24), കൊണ്ടോട്ടി സ്വദേശി സുഹൈല (26), മുതുവന്നൂർ സ്വദേശി ഖദീജ ഷെറിൻ (26), കൈതക്കുണ്ട സ്വദേശി ഹസ്ന ഫമി (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഫറോക്ക് ചുങ്കത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. രാമനാട്ടുകര വൈദ്യരങ്ങാടി പതിനൊന്നാംമൈലിലാണ് സംഭവം. മുന്നിൽ ഓടിക്കൊണ്ടിരുന്ന ലോറി പെട്ടെന്ന് ബ്രേക്കിട്ടത് കാരണം പിന്നിലുണ്ടായിരുന്ന കാറും അതിനു പിന്നിലുണ്ടായിരുന്ന ബസും കൂട്ടിയിടിക്കുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. പെരിന്തൽമണ്ണയിൽനിന്ന്‌ കോഴിക്കോട്ടേക്ക് വരുകയായിരുന്നു സ്വകാര്യ ബസ്. ഇതിനകത്ത് ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തിൽ ബസിന്റെ മുൻവശം തകർന്നു.

Related Articles

Back to top button