Thiruvananthapuram

ചാഞ്ചാടി നിന്ന സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്ന് മാറ്റമില്ല. കഴിഞ്ഞ ദിവസങ്ങളിൽ താഴോട്ടു പോയ ശേഷം ഇന്നലെ നേരിയ വർധന രേഖപ്പെടുത്തി. സ്വർണ വില ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വർധിച്ചത്.

 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 4745 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 37960 രൂപയാണ് വില. 18 കാരറ്റ് സ്വർണ്ണത്തിന്റെ വിലയിൽ ഇന്നലെ 10 രൂപയുടെ വർധനവുണ്ടായിരുന്നു. ഇന്ന് മാറ്റമില്ല. ഇന്നത്തെ വിലയിൽ മാറ്റമില്ല.

 ഇന്ന് 18 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് വില 3920 രൂപയാണ്. ഒരു പവൻ 18 കാരറ്റ് സ്വർണത്തിന് 80 രൂപ ഇന്നലെ ഉയർന്നിരുന്നു. ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ നിന്നും മാറ്റമുണ്ടായില്ല. ഇന്നും 100 രൂപയാണ് ഗ്രാമിന് വില. സാധാരണ വെള്ളി വില ഗ്രാമിന് 73 രൂപയാണ്.

Related Articles

Leave a Reply

Back to top button