
കോഴിക്കോട്: മഹാരാഷ്ട്രയിൽ നടന്ന സീനിയർ നാഷണൽ സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇരട്ട കിരീടം നേടി ഓവറോൾ ചാമ്പ്യൻമാരായ കേരള പുരുഷ വനിത ടീമുകൾക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.
ജില്ലാ സ്പോട്സ് കൗൺസിൽ ഭരണ സമിതി അംഗവും സംസ്ഥാന അസോസിയേഷൻ സീനിയർ വൈസ് പ്രസിഡണ്ടുമായ കെഎം ജോസഫ് സ്വീകരണ ചടങ്ങ് ഉത്ഘാടനം ചെയ്തു.
ചടങ്ങിൽ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എഡ്വേർഡ് പിഎം, വൈസ് പ്രസിഡണ്ട് നോബിൾ കുര്യാക്കോസ്, കോഴിക്കോട് ജില്ലാ അസോസിയേഷൻ സെക്രട്ടറി വിപിൻ സോജൻ , കോച്ചുമാരായ ഹംസ കെ, ജവാദ് കെ എം, ആദർശ് ടി യു എന്നിവർ പ്രസംഗിച്ചു.





