
കോഴിക്കോട്: ജില്ലയിൽ ഇന്ന് 103 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സമ്പർക്കം വഴി 101 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 2 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 2,541 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 170 പേർ കൂടി രോഗമുക്തി നേടി. നിലവിൽ 918 പേരാണ് ജില്ലയിൽ കോവിഡ് ബാധിതരായി ഉള്ളത്.





