Wayanad

വയനാട് സ്വദേശി അക്ഷയ് മോഹനെ കൊന്നത് അച്ഛൻ, നിർണായക കണ്ടെത്തൽ, അറസ്റ്റ്

Please complete the required fields.




കൽപ്പറ്റ: വയനാട് മൂപ്പൈനാട് സ്വദേശി അക്ഷയ് മോഹന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് അക്ഷയുടെ പിതാവ് മോഹനനെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെയാണ് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.

പിതാവിനെ ചോദ്യം ചെയ്തതിലാണ് കുറ്റസമ്മതം നടത്തിയത്. അക്ഷയുടെ കഴുത്തിൽ തുണിയിട്ട് മുറുക്കിയതാണ് മരണകാരണമെന്നാണ് നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ വ്യക്തതത വരുമെന്ന് പൊലീസ് അറിയിച്ചു. അക്ഷയ് ലഹരിക്കടിമപ്പെട്ട് വീട്ടിൽ നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

Related Articles

Leave a Reply

Back to top button