Thiruvananthapuram

കോവളം എംഎൽഎയുടെ കാർ അടിച്ചുതകർത്തു, അക്രമിയെ പിടികൂടി

Please complete the required fields.




തിരുവനന്തപുരം: കോവളം എംഎൽഎ എം വിൻസന്റിന്റെ കാർ അടിച്ചു തകർത്തു. 
തിരുവനന്തപുരത്തെ വീടിനു മുന്നിൽ നിർത്തിയിട്ട കാറാണ് ഉച്ചക്കട സ്വദേശി സന്തോഷ് (27) എന്നയാൾ അടിച്ചു തകർത്തത്. അക്രമിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

ബാലരാമപുരം പൊലീസ് കേസ് എടുത്തു. മുല്ലപ്പെരിയാർ ഡാം പൊട്ടാൻ പോകുകയാണെന്നും എംഎൽഎ ഒരു നടപടിയും എടുത്തില്ലെന്നും പറഞ്ഞാണ് കാർ തകർത്തതെന്ന് പൊലീസ് അറിയിച്ചു. ഇയാൾ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നാണ് പൊലീസ് പറയുന്നത്. 

Related Articles

Leave a Reply

Back to top button