Wayanad

വയനാട്ടില്‍ 8 കിലോയിലധികം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Please complete the required fields.




വയനാട്: അമ്പലവയല്‍ തോമാട്ടുചാല്‍ പാമ്പളയില്‍ നിന്ന് 8.415 കിലോഗ്രാ കഞ്ചാവുമായി യുവാക്കളെ പിടികൂടി.മേപ്പാടി വിത്തുകാട് , ലൈന്‍വീട് നിസിക് പി.കെ (25),റിപ്പണ്‍ നെടുംകരണ പൂവന്‍ചേരി നസീബ്.പി (33),മേപ്പാടി പഞ്ചമിക്കുന്ന് മുക്കുമ്മല്‍ വീട് ഹബീബ്.എം (41) എന്നിവരാണ് പിടിയിലായത്.അമ്പലവയല്‍ തോമാട്ടുചാല്‍ പാമ്പളയിലെ ഒരു വീട്ടില്‍ നടത്തിയ പരിശോധനയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 8.415 കിലോഗ്രാ കഞ്ചാവ് കണ്ടെത്തിയത്.

വയനാട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വയനാട് നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ആര്‍.മനോജ് കുമാര്‍ ന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളും , അമ്പലവയല്‍ സബ് ഇന്‍സ്പെക്ടര്‍ കെ.കെ സോബിനും സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.ഇവര്‍ക്കെതിരെ എന്‍.ഡി.പി.എസ് അക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

Related Articles

Leave a Reply

Back to top button