Thrissur

സ്കൂൾ ഓഫ് ഡ്രാമയിൽ അധ്യാപകരെ കോളേജിനുള്ളിൽ പൂട്ടിയിട്ട് വിദ്യാർത്ഥി സമരം

Please complete the required fields.




തൃശൂർ: സ്കൂൾ ഓഫ് ഡ്രാമയിൽ വിദ്യാർത്ഥികൾ അധ്യാപകരെ കോളേജിനുള്ളിൽ പൂട്ടിയിട്ടു. വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് തൃശൂർ അരണാട്ടുകരയിലെ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാ‍ർത്ഥികൾ അധ്യാപകരെ കോളേജിനുള്ളിൽ പൂട്ടിയിട്ട് സമരം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിവരെ അധ്യാപകരെ പൂട്ടിയിട്ടു. പിന്നീട് പൊലീസെത്തിയാണ് അധ്യാപകരെ തുറന്നുവിട്ടത്. 

അഞ്ച് അധ്യാപകരെയാണ് വിദ്യാ‍ർത്ഥികൾ പൂട്ടിയിട്ടത്. ഇതിൽ ഒരു അധ്യാപികയും ഉൾപ്പെടും. മൂന്ന് മാസം മുമ്പ് വിസിറ്റിംഗ് ഫാക്കല്‍ട്ടിയായി കോളേജില്‍ എത്തിയ രാജാവാരിയര്‍ എന്ന അധ്യാപകനെതിരെയാണ് വിദ്യാര്‍ത്ഥിനി പരാതി ഉന്നയിച്ചത്. കോളേജിലെ വകുപ്പ് മേധാവിയോട് പരാതി പറഞ്ഞിട്ടും നടപടിയെക്കാത്തത്തിനെ തുട‍ർന്നാണ് വിദ്യാ‍ർത്ഥികൾ പ്രതിഷേധിച്ചത്. ഇന്ന് വൈകുന്നേരം നാല് മണിക്ക് അധ്യാപകരേയും വിദ്യാര്‍ത്ഥി പ്രതിനിധികളേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. 

Related Articles

Leave a Reply

Back to top button