Kozhikode

മാരക മയക്കുമരുന്നുകളുമായി അമ്പായത്തോട് സ്വദേശി റോഷന്‍ എക്‌സൈസിന്റെ പിടിയില്‍

Please complete the required fields.




കോഴിക്കോട്: വാലന്റൈന്‍സ് ഡേ പാര്‍ട്ടിക്കായി എത്തിച്ച 20 ലക്ഷം രൂപ വില മതിക്കുന്ന മാരക മയക്കുമരുന്നുകളുമായി താമരശ്ശേരി അമ്പായത്തോട് സ്വദേശി എക്‌സൈസിന്റെ പിടിയിലായി. അമ്പായത്തോട് മീനംകുളത്ത്ചാല്‍ ബംഗ്ലാവില്‍ ബാബു ഉമ്മന്‍ തോമസിന്റെ മകന്‍ റോഷന്‍ ജേക്കബ് (35) ആണ് ഫറോക് എക്‌സൈസിന്റെ പിടിയിലായത്. തിങ്കളാഴ്ച വൈകിട്ട് മാങ്കാവില്‍ നിന്നും ഫറോക്ക് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ സതീശന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.

13.103 മില്ലി എം ഡി എം എ, 25 എല്‍ എസ് ഡി സ്റ്റാമ്പ് എന്നിവ കണ്ടെടുത്തു. 20 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ബാഗ്ലൂരില്‍ നിന്നും എത്തിക്കുന്ന മയക്കുമരുന്നുകള്‍ താമരശ്ശേരി, കുന്ദമംഗലം, കോഴിക്കോട്, ഫറോക്ക്, രാമനാട്ടുകര എന്നീ ഭാഗങ്ങളില്‍ വില്‍പ്പന നടത്താനുള്ളതാണെന്ന് പ്രതി മൊഴി നല്‍കി. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. കെ. നിഷില്‍കുമാര്‍, പ്രവന്റീവ് ഓഫീസര്‍ മാരായ ടി. ഗോവിന്ദന്‍, സി ഇ ഒ മാരായ എന്‍ ശ്രീശാന്ത്, എന്‍. സുജിത്ത്, രജൂല്‍ എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ നവമ്പറില്‍ റോഷന്‍ വളര്‍ത്തുന്ന നായ്ക്കള്‍ പ്രദേശവാസിയായ യുവതിയെ കടിച്ചു കീറിയിരുന്നു. ഇതില്‍ പോലീസ് കേസെടുത്തെങ്കിലും നിസ്സാര വകുപ്പുകള്‍ ചുമത്തി വിട്ടയച്ചത് വിവാദമായിരുന്നു.

Related Articles

Leave a Reply

Back to top button