
വടകര: മാഹിയില്‍ നിന്നും ബൈക്കില്‍ കടത്തുകയായിരുന്ന 12.5 ലിറ്റര്‍ മദ്യവുമായി യുവാവ് എക്സൈസ് പിടിയില്‍. അത്തോളി വേളൂര്‍ വെസ്റ്റ് മണ്ണാംകണ്ടി വീട്ടില്‍ ഗോഡ്വിന്‍ ഗണേഷിനെയാണ്(28) വടകര എക്സൈസ് പിടികൂടിയത്. കണ്ണൂര്‍-കോഴിക്കോട് ദേശീയപാതയില്‍ പാര്‍ക്കോ ആശുപത്രിക്ക് സമീപം നടത്തിയ വാഹന പരിശോധനയിലാണ് മദ്യവുമായി ഇയാള്‍ പിടിയിലായത്.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ വിപിന്‍ കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സോമസുന്ദരന്‍, സി രാമകൃഷ്ണന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജി ആര്‍ രാകേഷ് ബാബു, വിനീത്, നിഖില്‍ എന്നിവരടങ്ങിയ സംഘമാണ് വാഹന പരിശോധന നടത്തിയത്.





