Idukki

പിടികൊടുക്കാതെ ചക്കക്കൊമ്പന്‍; ഇന്നത്തെ ദൗത്യവും അവസാനിച്ചു

Please complete the required fields.




ഇടുക്കി: ചിന്നക്കനാലിലെ അക്രമകാരിയായ കാട്ടാന ചക്കക്കൊമ്പനെ മയക്കു വെടി വെക്കാനുള്ള രണ്ടാം ദിവസത്തെ ദൗത്യവും പരാജയം. മയക്കു വെടി വെക്കാന്‍ അനുയോജ്യമായ സ്ഥലത്ത് ചക്കകൊമ്പന്‍ എത്താതിരുന്നതാണ് വെല്ലുവിളിയായത്. നാളെയും ദൗത്യം തുടരാനാണ് വനം വകുപ്പിന്റെ തീരുമാനം.

ദൗത്യത്തിന്റെ രണ്ടാം ദിവസമായി ഇന്ന് എട്ടുമണിയോടെ ചക്കക്കൊമ്പന്‍ നില്‍ക്കുന്ന സ്ഥലം ട്രാക്കിംഗ് ടീം കണ്ടെത്തി. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം. ചെമ്പകത്തൊഴുക്കുടി ഭാഗത്തുണ്ടായിരുന്ന കാട്ടാന മണിക്കൂറുകളോളം അവിടെ തന്നെ നിലയുറപ്പിച്ചു. 301 കോളനി ഭാഗത്തേക്ക് തുരത്തി സുരക്ഷിതമായ സ്ഥലത്ത് എത്തിച്ച് മയക്ക് വെടിവെക്കാന്‍ ആയിരുന്നു നീക്കം. എന്നാല്‍ ദൗത്യ സംഘത്തിന് ചക്കക്കൊമ്പന്‍ പിടികൊടുത്തില്ല. ഉച്ചയ്ക്കുശേഷം ചെമ്പകത്തൊഴുകൂടി സെറ്റില്‍മെന്റ് എട്ടേക്കര്‍ ഭാഗത്തേക്ക് നീങ്ങിയ കാട്ടാന അവിടെത്തന്നെ തുടര്‍ന്നു. മയക്കു വെടിവെക്കാന്‍ അനുയോജ്യമായ സ്ഥലം അല്ലാത്തതിനാലും, വെളിച്ചക്കുറവ് അനുഭവപ്പെട്ട് തുടങ്ങിയതിനാലും ആണ് ഇന്നത്തെ ദൗത്യം അഞ്ചുമണിയോടെ അവസാനിപ്പിച്ചത്.

എട്ടേക്കര്‍ ഭാഗത്ത് നിന്ന് ബോഡിമെട്ട് ഭാഗത്തേക്കോ, തോണ്ടിമല ഭാഗത്തേക്കോ ചക്കകൊമ്പന് നീങ്ങിയാല്‍ മതികെട്ടാന്‍ ചോലയിലേക്ക് കയറാനുള്ള സാധ്യത കൂടുതലാണ്. അത് ദൗത്യത്തിന് വെല്ലുവിളി ആകും എന്നതിനാല്‍ ആനയെ പ്രത്യേക സംഘം നിരീക്ഷിക്കുന്നുണ്ട്. നാളെ രാവിലെ ദൗത്യം വീണ്ടും തുടങ്ങാനാണ് നിലവിലെ തീരുമാനം.

Related Articles

Back to top button