Kannur

വൈദ്യുത മന്ത്രിയുടെ പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയ സംഭവം; കണ്ണൂർ സെക്ഷൻ സബ് എഞ്ചിനീയർക്ക് സസ്പെൻഷൻ

Please complete the required fields.




കണ്ണൂർ: വൈദ്യുത മന്ത്രിയുടെ പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ കണ്ണൂർ സെക്ഷൻ സബ് എഞ്ചിനീയർക്ക് സസ്പെൻഷൻ. സതീഷ് ബാബു പി വി യെയാണ് സസ്പെൻഡ്‌ ചെയ്തത്. ലൈൻ ഓഫാക്കിയത് അറ്റകുറ്റപണിക്ക്. മന്ത്രിയുടെ പരിപാടി ഉള്ള കാര്യം അറിയില്ലായിരുന്നെന്ന് സൂചന. നടപടിയിൽ ജീവനക്കാർക്ക് ഇടയിൽ അതൃപ്തിയുണ്ടായി.

കേരള സഹകരണ റിസ്ക് ഫണ്ട് ധനസഹായ വിതരണ പരിപാടിയിലാണ് സംഭവം. മന്ത്രി സണ്ണി ജോസഫ് വേദിയിൽ എത്തിയതിനുശേഷമാണ് സംഭവം. മൈക്കില്ലാതെയാണ് സ്വാഗത പ്രസംഗം നടത്തിയത്. പിന്നീട് ജനറേറ്റർ എത്തിച്ച് പരിപാടി തുടർന്നു. കണ്ണൂരിൽ പകൽ സമയത്ത് വിവിധ ഇടങ്ങളിൽ കറന്റ് പോകുന്നത് പതിവാണ്.

ഏറെ നേരം വൈദ്യുതി പ്രതിസന്ധി നേരിട്ടു. നേരത്തെ കൊച്ചിയിൽ കെഎസ്ഇബി ഓഫീസേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിൽ മന്ത്രി സംസാരിക്കവെ സമാന സംഭവം നടന്നിരുന്നു. വൈദ്യുതി തടസം കാരണം പ്രസംഗം പാതിവഴിയിൽ നിർത്തേണ്ടിവന്നെങ്കിലും ആ സാഹചര്യത്തെ രസകരമായാണ് അദ്ദേഹം നേരിട്ടത്. ‘എന്റെ പ്രസംഗം എപ്പോൾ അവസാനിപ്പിക്കണമെന്ന് ഇവിടുത്തെ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് അറിയാം’ എന്ന് സണ്ണി ജോസഫ് ഇരുട്ടിൽ നിന്നുകൊണ്ട് പറഞ്ഞു.

Related Articles

Back to top button