Ernakulam

കോൺഗ്രസിലേക്ക് വരുന്ന ആരെയും വേണ്ടെന്ന് പറയുന്ന ചരിത്രമില്ല, ലീഡറുടെ മകളായ പത്മജ വേണുഗോപാലിന്റെ രക്തം കോൺഗ്രസിന്റേത്’ -കെ വി തോമസ്

Please complete the required fields.




കൊച്ചി: ബിജെപി വിട്ട് പത്മജ വേണുഗോപാൽ തിരികെ വരുന്നതിൽ കോൺഗ്രസിൽ അതൃപ്തി പുകയുന്നുവെന്ന് മുൻ കോൺഗ്രസ് നേതാവ് പ്രൊഫ. കെ വി തോമസ്. പാർട്ടി വിട്ട് തിരിച്ചുവരുന്നത് കോൺഗ്രസിൽ ആദ്യമല്ലെന്നും, ചർച്ചകൾ അവസാനിച്ച ശേഷം ഇരുവരെയും സ്വീകരിക്കാനാണ് പാർട്ടിയിൽ ആലോചനയെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് ഗോൾഡ് റഷ് ആണെന്ന് കെ വി തോമസ് പറഞ്ഞു. “സ്വർണ്ണം അന്വേഷിച്ച് ആളുകൾ പോകും എല്ലാവർക്കും സ്വർണ്ണം കിട്ടില്ല. സ്വർണ്ണം കിട്ടാത്തവർ തിരിച്ചുപോകും. ബിജെപി അധികാരത്തിൽ വന്നപ്പോൾ കുറെ ആളുകൾ അങ്ങോട്ട് ഓടി പോയി. പിന്നീട് അവിടെ ഒന്നും തന്നെ ഇല്ലെന്ന് മനസ്സിലായപ്പോഴാണ് കുറെ ആളുകൾ തിരിച്ചു വരുന്നത്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ലീഡറുടെ മകളായ പത്മജ വേണുഗോപാലിന്റെ രക്തം കോൺഗ്രസിന്റേതാണെന്നും, പത്മജയെ തിരിച്ചെടുക്കണമോ വേണ്ടയോ എന്നതിൽ കോൺഗ്രസ് നേതൃത്വം തീരുമാനമെടുക്കുമെന്നും കെ വി തോമസ് പറഞ്ഞു. ആൻറണിയും കൂട്ടരും പുറത്തുപോയി തിരിച്ചു വന്നിട്ടുണ്ടെന്നും, കോൺഗ്രസിലേക്ക് വരുന്ന ആരെയും വേണ്ടെന്ന് പറയുന്ന ചരിത്രമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം താൻ കോൺഗ്രസിലേക്ക് തിരികെ പോകില്ലെന്നും കെ വി തോമസ് വ്യക്തമാക്കി. “എന്നെ 2022 ൽ ചവിട്ടി പുറത്താക്കിയതാണ് കോൺഗ്രസ്. ആപത്ഘട്ടത്തിൽ തന്നെ പിടിച്ചു നിർത്തിയത് സിപിഐഎം ആണ്. അതുകൊണ്ട് തന്നെ അവരെ വിട്ടുപോകുന്ന പ്രശ്നം ഇല്ല” എന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button