Ernakulam

പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തില്‍ കുടുങ്ങി; നാല് വയസ്സുകാരന് ദാരുണാന്ത്യം

Please complete the required fields.




പെരുമ്പാവൂർ: പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തിൽ കുടുങ്ങി നാലുവയസ്സുകാരന്​ ദാരുണാന്ത്യം. പെരുമ്പാവൂർ തണ്ടേക്കാട് വെട്ടിക്കാട്ടുകുന്നിലെ പ്ലൈവുഡ് കമ്പനിയിലാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശികളായ നൂർ ജമാൽ ഷെയ്ഖ്-നൂറിമ ഖാതൂൻ ദമ്പതികളുടെ മകൻ മെറാജ് ശെയ്ഖ് ആണ് മരിച്ചത്.

തണ്ടേക്കാട് വെട്ടിക്കാട്ടുകുന്നിലെ പ്ലൈവുഡ് കമ്പനിയിലെ ജോലി ചെയ്യുന്നവരാണ് ദമ്പതികൾ. വ്യാഴാഴ്ച വൈകിട്ട് 6.30നാണ്​ അപകടം. മാതാവ് നൂറിമയുടെ കൂടെയെത്തിയ കുട്ടി കമ്പനിക്കകത്ത്​ ഓടിക്കളിക്കുന്നതിനിടെ വെനീർ ഉണക്കുന്ന ഡ്രയറിന്റെ ബെൽറ്റിൽ കുടുങ്ങുകയായിരുന്നു.

പിതാവ്​ നൂർ ജമാൽ ഷെയ്ഖ് ഇതേ കമ്പനിയിലെ തൊഴിലാളിയാണ്. ഇദ്ദേഹവും മറ്റു​ തൊഴിലാളികളും ചേർന്നാണ്​ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്​. അപകടത്തിൽ തല ഉടലിൽനിന്ന് വേർപെട്ടിരുന്നു. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Related Articles

Back to top button