എല്‍പിഎസ്ടി സമരക്കാരുമായുള്ള ചര്‍ച്ചയില്‍ അനിശ്ചിതത്വം: അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കണമെന്ന നിര്‍ദേശം എതിര്‍ത്ത് ധനവകുപ്പ്

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം തുടരുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്ഡേഴ്സുമായുള്ള സര്‍ക്കാര്‍ ചര്‍ച്ച അനിശ്ചിതത്വത്തില്‍. അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കണമെന്ന നിര്‍ദേശത്തെ ധനവകുപ്പ് മന്ത്രിസഭയില്‍ എതിര്‍ത്തു. സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടിയാണ് ധനവകുപ്പിന്റെ എതിര്‍പ്പ്.
തസ്തിക നഷ്ടപ്പെടുന്ന സര്‍ക്കാര്‍ സ്കൂളുകളില്‍ അനുപാതം 1:25 ആക്കാമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. ഡിവിഷന് ഫാള്‍ ഉണ്ടാകുമ്പോള്‍ അനുപാതം കുറച്ച് തസ്തിക നിലനിര്‍ത്താമെന്നുമായിരുന്നു വാഗ്ദാനം. മുഖ്യമന്ത്രി ഈ ഫോര്‍മുല അംഗീകരിച്ചാല്‍ സമരക്കാരുമായി ഇന്നുതന്നെ ചര്‍ച്ച നടത്താനായിരുന്നു തീരുമാനം.
മുഖ്യമന്ത്രിയും ഫോര്‍മുല അംഗീകരിച്ചാല്‍ സമരക്കാരുമായി ഇന്നുതന്നെ ചര്‍ച്ചയുണ്ടാകുമെന്നായിരുന്നു വിവരം. ഇതുമായി ബന്ധപ്പെട്ട പ്രൊപ്പോസല്‍ നേരത്തെ ധനവകുപ്പിന് കൈമാറിയിരുന്നു.





