Thiruvananthapuram

മിൽമയിൽ സർക്കാരിന് ഹൈക്കോടതിയുടെ കനത്ത തിരിച്ചടി; തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ട നടപടി റദ്ദാക്കി

Please complete the required fields.




തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട സംസ്ഥാന സർക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ഭരണസമിതിയെ ഉടൻ പുനഃസ്ഥാപിക്കാനും അഡ്മിനിസ്ട്രേറ്റീവ് ഭരണം മാറ്റാനും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

ഭരണസമിതിയംഗങ്ങൾ നൽകിയ അപ്പീലിലാണ് കോടതിയുടെ നിർദേശം. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ പുറത്താക്കിയപ്പോൾ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നാണ് കോടതി കണ്ടെത്തൽ. നോട്ടീസ് നൽകുകയോ ഹിയറിംഗ് നടത്തുകയോ ചെയ്തില്ലെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.

ഭരണസമിതിയംഗങ്ങളെ കേട്ട് നടപടിക്രമങ്ങൾ പാലിച്ച ശേഷം സർക്കാരിന് പുതിയ ഉത്തരവിറക്കാമെന്നും കോടതി വ്യക്തമാക്കി. ശബരിമലയ്ക്ക് നൽകിയ നെയ്യിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫ് ഭരിക്കുന്ന മിൽമ തിരുവനന്തപുരം യൂണിയനെ സംസ്ഥാന സർക്കാർ പിരിച്ചുവിട്ടത്. ഇതിന് മുമ്പ് സർക്കാർ ഉത്തരവ് സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു.

ശബരിമലയിലേക്കുള്ള നെയ്യ് വിതരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ 2026 ജൂലൈ 25നാണ് മിൽമ തിരുവനന്തപുരം മേഖലാ യൂണിയന്റെ ഭരണസമിതിയെ പിരിച്ചുവിട്ടത്. കേരള സഹകരണ സംഘം നിയമത്തിലെ 32-ാം വകുപ്പ് പ്രകാരമായിരുന്നു നടപടി.
എൽഡിഎഫ് ഭരണസമിതിക്ക് കീഴിലായിരുന്നു തിരുവനന്തപുരം മേഖല യൂണിയൻ പ്രവർത്തിച്ചിരുന്നത്. മിൽമ ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പ് തൊട്ടുമുന്നിൽ നിൽക്കെയായിരുന്നു സർക്കാരിന്റെ നടപടി.

Related Articles

Back to top button