Thiruvananthapuram

പരാതി ലഭിക്കുംമുമ്പേ അഭിരാം കൊല്ലപ്പെട്ടിരുന്നു; അന്വേഷണത്തില്‍ വീഴ്ചപറ്റിയിട്ടില്ലെന്ന് പൊലീസ്, എഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു

Please complete the required fields.




തിരുവനന്തപുരം: ശ്രീകാര്യത്തെ 17കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ എഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു. പാങ്ങപ്പാറയിൽ നടന്ന കൊലപാതക കേസിലാണ് ഈ റിപ്പോർട്ട് നൽകിയത്.

രാത്രി 10:52-നാണ് 17 കാരനെ കാണാനില്ലെന്ന പരാതി സ്റ്റേഷനിൽ ലഭിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതി ലഭിക്കുമ്പോഴേക്കും യുവാവ് കൊല്ലപ്പെട്ടിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് ബന്ധുക്കളുടെ സഹായത്തോടെ പോലീസ് അന്വേഷണം ആരംഭിച്ചു.

സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒന്നാം പ്രതിയായ പ്രായപൂർത്തിയാകാത്ത കുട്ടിയെ അന്ന് രാത്രി തന്നെ കസ്റ്റഡിയിലെടുത്തെങ്കിലും, പ്രായപൂർത്തിയാകാത്തതിനാൽ പുലർച്ചയോടെ വിട്ടയക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പിന്നാലെ നടത്തിയ അന്വേഷണമാണ് ഉമർ എന്ന വ്യക്തിയിലേക്കെത്തിയത്.

കൊല്ലപ്പെട്ടയാളുടെ ഫോൺ ഓഫ് ആയിരുന്നതിനാൽ പാങ്ങപ്പാറ പരിസരത്ത് അന്വേഷണം നടത്തിയെങ്കിലും കൃത്യമായ ലൊക്കേഷൻ കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കൊലയാളികൾ ഫോൺ ഒളിപ്പിച്ചിരുന്നെങ്കിലും മണിക്കൂറുകൾക്കകം ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതികളിലേക്ക് എത്താൻ കഴിഞ്ഞുവെന്നാണ് പോലീസിന്റെ വിശദീകരണം.
അതേസമയം, കൊലപാതകം ഇപ്പോഴും ദുരൂഹത തുടരുകയാണ്. മരിച്ച അബ്രഹാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നുള്ള പല ചാറ്റുകളും അപ്രതീക്ഷിതമാണെന്ന് സൈബർസെൽ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അഭിരാമിന്റെ സോഷ്യൽ മീഡിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

അഭിരാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മറ്റൊരു പെൺസുഹൃത്തുമായി ഷെയർ ചെയ്യപ്പെട്ടിരുന്നുവെന്നും, ഏത് സാഹചര്യത്തിലാണ് ഈ സന്ദേശങ്ങൾ മാഞ്ഞുപോയത് എന്ന കാര്യം അന്വേഷണസംഘം പരിശോധിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Related Articles

Back to top button