Sports

വെടിക്കെട്ടുമായി തിലക് വർമ; അവസാന ഓവറിൽ ഇന്ത്യയ്ക്ക് ത്രില്ലർ ജയം

Please complete the required fields.




ക്രൈസ്റ്റ്ചർച്ച്: രണ്ടാം ടി 20യിൽ തിലക് വർമയുടെ വെടിക്കെട്ട് ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് ജയം. നാലു വിക്കറ്റിനാണ് ഇന്ത്യ ന്യൂസിലൻഡിനെ വീഴ്ത്തിയത്. സഞ്ജു സാംസണും വൈഭവ് സൂര്യവംശിയുമുൾപ്പെടെയുള്ള ഇന്ത്യൻ മുൻ നിര ദയനീയമായി പരാജയപ്പെട്ട മത്സരത്തിലാണ് തിലകും നിതീഷ് കുമാർ റെഡ്ഡിയും ചേർന്ന് ഇന്ത്യയ്ക്ക് ഉജ്വല ജയം സമ്മാനിച്ചത്.

ജയിക്കാൻ ഇരുപത് ഓവറിൽ 181 റൺസ് വേണ്ടിയിരുന്ന ഇന്ത്യ 19.5 ഓവറിലാണ് ലക്ഷ്യം കണ്ടത്. ന്യൂസിലൻഡ് 180/5, ഇന്ത്യ 181/ 6(19.5). തിലക് 26 പന്തിൽ നിന്ന് 51 ഉം നിതീഷ് 13 പന്തിൽ നിന്ന് 26 ഉം റൺസെടുത്ത് പുറത്താകാതെ നിന്നു. ഓപ്പണറായി സഞ്ജുവും (14) മൂന്നാമനായി വൈഭവും (4) ക്യാപ്റ്റൻ ശ്രേയസ് അയ്യരുമെല്ലാം (4) നിരാശപ്പെടുത്തിയ മത്സരത്തിൽ ഒരുവേള ഇന്ത്യ തോൽവി ഉറപ്പിച്ചിരുന്നു.അക്‌സറും (11) നമൻ ധീറും (31) കൂടി മടങ്ങിയതോടെ തോറ്റെന്ന് ഉറപ്പിച്ചു.

എന്നാൽ, പതിനഞ്ചാം ഓവർ മുതലാണ് തിലക്കും നിതീഷും ഇന്ത്യയെ വിജയതീരത്തെത്തിച്ചത്.നേരത്തെ ആദ്യം ബാറ്റ് ചെയ്ത കിവീസ് ഗ്ലെൻ ഫിലിപ്പ്‌സിന്റെയും (70) ബെവൺ ജേക്കബ്‌സിന്റെയും ഇന്നിങ്‌സിന്റെ ബലത്തിലാണ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തത്. ഇന്ത്യയ്ക്കുവേണ്ടി അർഷ്ദീപ് സിങ് രണ്ടും ഭുവനേശ്വർകുമാറും പ്രിൻസ് യാദവും നിതീഷ്‌കുമാറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Related Articles

Back to top button