Pathanamthitta

വീട്ടിൽ മുത്തശ്ശി മാത്രം, ആളില്ലാ നേരം നോക്കി വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

Please complete the required fields.




തിരുവല്ല: തിരുവല്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി കടന്നുപിടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തിരുവല്ല വെൺപാല പുതുവൽ വീട്ടിൽ ദിലീപ് കുമാർ (40) ആണ് പിടിയിലായത്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ വ്യാപക തെരച്ചിലിനൊടുവിലാണ് തിരുവല്ല പൊലീസ് പിടികൂടിയത്.

മുത്തശ്ശിക്കൊപ്പം താമസിച്ചിരുന്ന പെൺകുട്ടിയെ വീട്ടിൽ ആളില്ലാത്ത സമയം നോക്കി എത്തി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പെൺകുട്ടി പൊലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് പ്രതി ഒളിവിൽ പോയതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഡ്രൈവറായി ജോലി ചെയ്യുന്ന പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അതിനിടെ, പ്രതിയായ ദിലീപ് കുമാർ യൂത്ത് കോൺഗ്രസ് കുറ്റൂർ മണ്ഡലം കമ്മിറ്റി ഭാരവാഹിയാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ് കുറ്റൂർ മണ്ഡലം പ്രസിഡന്റ് പോൾ തോമസ് അറിയിച്ചു. ഇയാൾക്ക് കോൺഗ്രസിന്റെയോ യൂത്ത് കോൺഗ്രസിന്റെയോ യാതൊരുവിധ ഭാരവാഹിത്വവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button